ശബരിമലയിലെ സ്വർണക്കൊള്ള; യുവ മോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ സംഘർഷം.. മന്ത്രിയുടെ കോലം കത്തിച്ചു..
ശബരിമലയിലെ സ്വർണക്കൊള്ളയിൽ സർക്കാരിനെതിരായ പ്രതിഷേധത്തിൻറെ ഭാഗമായി യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയായി. പ്രവർത്തകർ ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. മാർച്ച് ബാരിക്കേഡ് വെച്ച് പൊലീസ് തടയുകയായിരുന്നു. തുടർന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കുനേരെ പ്രവർത്തകർ കമ്പുകൾ വലിച്ചെറിഞ്ഞു. പ്രതിഷേധത്തിനിടെ ദേവസ്വം മന്ത്രി വിഎൻ വാസവൻറെ കോലം പ്രവർത്തകർ കത്തിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയാണ്. പൊലീസ് വാഹനത്തിനുനേരെയും പ്രവർത്തകർ തിരിഞ്ഞു. രണ്ടു മണിക്കൂറോളമായി സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം തുടരുകയാണ്. പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുദ്രവാക്യം വിളിച്ച് പ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്.