ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ…..

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാത്തതിനാൽ തിരഞ്ഞെടുപ്പിന് മുൻപ് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ലെന്നാണ് സൂചന. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും. സ്വ‍ർണപാളികളിൽ അട്ടിമറിയുണ്ടോ എന്നറിയാനും നഷ്ടമായ സ്വർണത്തിന്‍റെ യഥാർത്ഥ അളവ് ശാസ്ത്രീയമായി സ്ഥിരീകരിക്കാനും കോടതി നിർദ്ദേശപ്രകാരമാണ് പാളികളിൽ നിന്ന് വീണ്ടും സാമ്പിൽ ശേഖരിച്ച് ശാത്രീയ പരിശോധനയക്ക് അയച്ചത്.ഈ പരിശോധന ഫലം ലഭിച്ചാൽ മാത്രമാകും അന്തിമ റിപ്പോർട്ട് നൽകുക. പാളികളിൽ അട്ടിമറി നടന്നില്ലെന്ന കണ്ടത്തലാണ് ആദ്യ പരിശോധനയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന ഹൈക്കോടതിയാണ് നിർദ്ദേശിച്ചത്. 2019 മുതൽ 2025 ലെ ഭരണസമിതിയുടെ കാലത്ത് വരെ നടത്തിയ എല്ലാ ഇടപാടുകളും പരിശോധിക്കാനാണ് എസ്ഐടിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് നൽകിയ നിർദ്ദേശം.

Related Articles

Back to top button