ശബരിമല സ്വർണ്ണകൊള്ള…കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ല…. സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി …

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണകൊള്ള സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി. എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി . താരതമ്യേന പരാതി രഹിതമായ തീർത്ഥാടന കാലത്ത്‌ അയ്യനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം എല്ലാം വളരെ ഗംഭീരമായി തന്നെ നടന്നു. ഒരു ഭാഗത്തുനിന്നും പരാതി ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള മണ്ഡലകാലമാണ് കഴിഞ്ഞ തവണത്തേത്. വളരെ നല്ലരീതിയിൽ തന്നെ പൂജയും മറ്റും ചെയ്യാൻ കഴിഞ്ഞു. ശബരിമലയിൽ നിന്ന് പടിയിറങ്ങുമ്പോള്‍ ദു:ഖവും സന്തോഷവും ഒരുപോലെുണ്ട്. ഭഗവാനെ വിട്ടുപോകുന്നതിൽ ദു:ഖമുണ്ടെങ്കിലും ഭഗവാൻ നമ്മുടെ കൂടെ തന്നെ എപ്പോഴും ഉണ്ടാകുമെന്നതിൽ സന്തോഷമുണ്ട്.

Related Articles

Back to top button