ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്‌തു എസ്ഐടി

ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്‌തു എസ്ഐടി. ഈ മാസം 24നാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നു. ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 24ാം തീയതി എസ്ഐടി ഓഫീസിൽ വെച്ചാണ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തത്. ഹൈക്കോടതി പറഞ്ഞിരിക്കുന്നത്, 98 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ്.




