ശബരിമല സ്വർണക്കൊള്ള… അടൂർ പ്രകാശിനെ മൊഴി രേഖപ്പെടുത്താൻ ഉടൻ വിളിപ്പിക്കും..

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ശബരിമല സ്വർണക്കൊള്ള കേസിൽ മൊഴി രേഖപ്പെടുത്താൻ ഉടൻ വിളിക്കും. നോട്ടീസ് നൽകിയാവും അടൂർ പ്രകാശിനെ വിളിപ്പിക്കുക. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്.ഐ.ടിക്ക് മുന്നിൽ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. പകൽ വെളിച്ചത്തിൽ എം.എൽ.എയുടെ ബോർഡ് വെച്ച കാറിൽ പോയാണ് മൊഴി നൽകിയതെന്നും പുറത്തുവരുന്ന മൊഴി വിവരങ്ങൾ തെറ്റാണെന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറച്ചു.

ആറ്റിങ്ങൽ എംപി ആയിരിക്കെ പോറ്റി രണ്ടുതവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്നും അന്നദാന ചടങ്ങിന് ഉദ്ഘാടകനാകാൻ ക്ഷണിക്കാനാണ് വന്നതെന്നുമായിരുന്നു പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ചാണ് സോണിയ ഗാന്ധിയെ കാണാൻ ഒപ്പം പോയതെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നത്

Related Articles

Back to top button