ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും

ശബരിമല സ്വർണക്കൊള്ള വിവാദത്തിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡിനേയും സംശയമുനയിൽ നിർത്തുന്ന ഹൈക്കോടതി പരാമർശങ്ങളിൽ ബോർഡിന് കടുത്ത അതൃപ്തിയുണ്ട്. കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യം യോഗം ചർച്ച ചെയ്യും.
ഈ വർഷത്തെ മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ സത്യവാങ്മൂലം നൽകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടത്. ഇതും ഇന്നത്തെ യോഗം ചർച്ച ചെയ്യും.


