ശബരിമല സ്വർണ്ണക്കൊള്ള…ഔദ്യോഗിക തലത്തിൽ നടന്ന വലിയ കൊള്ള…ടി സിദ്ദിഖ് എംഎൽഎ

ശബരിമല സ്വർണ്ണക്കൊള്ള കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ളയെന്ന് ടി സിദ്ദിഖ് എംഎൽഎ. വലിയ ഗൂഢാലോചനയ്ക്ക് ശേഷമുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നത്. നിയമസഭയിൽ നാല് ദിവസമാണ് ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. പൊലീസ് സംരക്ഷണയിൽ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റി.

തന്ത്രിമാർക്കെതിരെ പരസ്യമായി പ്രസംഗിച്ച ആളാണ് പിണറായി വിജയൻ. വിശ്വാസത്തെ തകർക്കുകയാണ് സിപിഎം ചെയ്യുന്നത്. എല്ലാകാലത്തും സിപിഎം എടുത്തിട്ടുള്ള നിലപാട് വിശ്വാസികൾക്കെതിരെയാണ്. ഈ പ്രശ്നം ഏറെ ഗൗരവകരമാണെന്നും ദേവസ്വം മന്ത്രി രാജി വെക്കുകയും നിലവിലെ ദേവസ്വം ബോർഡിനെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button