ശബരിമല കൊടിമര പുനനിർമാണക്കേസ്: ജയറാമിൽ നിന്ന് സാമ്പത്തിക ഇടപാടുകളെ പറ്റി…

ശബരിമല കൊടിമര പുനനിർമാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകൾ കൈമാറാൻ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലൻസ് കത്ത് നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നും എസ് ഐ ടി ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകൾ വിട്ടു കിട്ടാനാണ് കത്ത് നൽകുക. ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെത്തിയ സുപ്രധാന രേഖകളെല്ലാം നിലവിൽ എസ് ഐ ടി യുടെ കസ്റ്റഡിയിലാണ്. രേഖകൾ പിരശോധിച്ചാണ് ഓരോരുത്തരുടെയും മൊഴികളടക്കം രേഖപ്പെടുത്തേണ്ടത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എസ് പി മഹേഷ് എസ് ഐ ടിക്ക് കത്ത് നൽകും.
അതേ സമയം, ചോദ്യം ചെയ്യലിൽ നടൻ ജയറാമിൽ നിന്ന് സാമ്പത്തിക ഇടപാടുകളെ പറ്റി വ്യക്തത വരുത്താനാണ് ഇ ഡി ശ്രമിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ജയറാമിനെ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ തീരുമാനം. പോറ്റിയുമായി ബന്ധമുള്ള മറ്റ് 10 പേർക്ക് കൂടി ഇഡി സമൻസ് അയച്ചിട്ടുണ്ട്



