പരിശോധനക്ക് ബൈക്ക് തടഞ്ഞപ്പോൾ 23 കാരന് പരുങ്ങൽ, വണ്ടിക്കുള്ളിൽ ഒളിപ്പിച്ചത്

തൃശൂർ കാര്യാട്ടുകരയിൽ ബൈക്കിൽ സൂക്ഷിച്ചിരുന്ന മൂന്ന് LSD സ്റ്റാമ്പുകളുമായി സുദീപ് (28) എന്നയാളെ പിടികൂടി. വാടാനപ്പള്ളി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് സ്റ്റാമ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ തടഞ്ഞു വയ്ക്കുകയും അന്തിക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.രാജേഷും പാർട്ടിയും സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.എം.സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദ്.കെ.സി, ജെയ്സൺ.പി.ദേവസി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിവ്യ ജോർജ് എന്നിവർ പാർട്ടിയിലുണ്ടായിരുന്നു



