ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്ക് തിരിച്ചടി,ഉടൻ അറസ്റ്റ്

ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് തിരിച്ചടി. മുൻ‌കൂർ ജാമ്യ ഹർജി കോടതി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളിയത്. ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനിട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ പറഞ്ഞത്. പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിൽ ആണ് തിരുത്തുവരുത്തിയത്. ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനിട്ട്സിൽ എഴുതിയത്. അതേസമയം, മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കാം എന്നാണ് റിപ്പോർട്ട്.

Related Articles

Back to top button