ഒറ്റനോട്ടത്തിൽ ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ ആയുഷ് സ്പാ.. നടന്നിരുന്നത്…

കോഴിക്കോട് പേരാമ്പ്രയിൽ ആയൂര്‍വേദ മസാജ് കേന്ദ്രത്തിന്‍റെ മറവില്‍ പെണ്‍വാണിഭം. നാലു സ്ത്രീകളുള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റിലായി.മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ സ്ത്രീകളെ എത്തിച്ചായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് വിശദമാക്കി.പേരാമ്പ്ര ബീവറേജ് ഔട്ട് ലെറ്റിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലായിരുന്നു പൊലീസ് റെയ്ഡ് നടന്നത്

പൊലീസ് സ്ഥാപനത്തിലെത്തുമ്പോള്‍ ഇടപാടുകാർ ഉള്‍പ്പെടുയുള്ളവര്‍ അകത്തുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്‍റെ മാനേജരായ ചെമ്പനോട സ്വദേശി ആന്‍റോയുള്‍പ്പെടെ എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മസാജിംഗിന്‍റെ പേരില്‍ പെണ്‍വാണിഭമായിരുന്നു നടന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ പുറത്തേക്കിറക്കുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. സ്ഥാപനത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Related Articles

Back to top button