ഇറാനിൽ വീണ്ടും ആക്രമണം, ഒരു ആണവ നിലയം കൂടി ആക്രമിച്ചെന്ന് ഇസ്രയേൽ…
ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ ശക്തമാവുന്നു. വെള്ളിയാഴ്ച പുലർച്ചെ ഇറാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിച്ചിരുന്നു. ഇതിന് പിന്നിലെ ഇറാനിൽ ഇസ്രയേൽ കൂടുതൽ ആക്രമണങ്ങളും തുടങ്ങി. തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവനും സ്ഫോടനമുണ്ടായി. പ്രത്യാക്രമണങ്ങൾ നേരിടാൻ ഇസ്രയേലിലെ പല നഗരങ്ങളിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇതിനിടെ ഇസ്രായേലിന്റെ യുദ്ധ വിമാനം വെടിവെച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.