നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത് പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്‍ക്ക്..
ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ ആനവാതിലില്‍ വെച്ച് കാര്‍ നിയന്ത്രണംവിട്ട് അപകടം. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറവങ്ങാട് സ്വദേശികള്‍ക്കാണ് നിസാര പരിക്കേറ്റത്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആനവാതിലില്‍ കഴിഞ്ഞ ദിവസം രാവിലെയോടെ നയാര പെട്രോള്‍ പമ്പിന് സമീത്താണ് അപകടമുണ്ടായത്.