ട്രംപിന്റെ ഭാര്യയുടെ നഗ്നചിത്രങ്ങൾ ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ചെയ്തത് ഒരു മണിക്കൂറോളം…..റഷ്യൻ ചാനലിന്റെ നടപടി ട്രംപിന്റെ വിജയത്തിന്…..
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൻ്റെ വൻ വിജയത്തിന് പിന്നാലെ ഒരു റഷ്യൻ ടെലിവിഷൻ ചാനൽ ട്രംപിന്റെ ഭാര്യയുടെ നഗ്നചിത്രങ്ങൾ സംപ്രേഷണം ചെയ്തു. റഷ്യ-1 നെറ്റ്‌വർക്കിൻ്റെ 60 മിനിറ്റിൽ മെലാനിയ ട്രംപിൻ്റെ നഗ്നദൃശ്യങ്ങൾ വ്യക്തമായി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. റഷ്യൻ മീഡിയ മോണിറ്റർ സ്രഷ്ടാവ് ജൂലിയ ഡേവിസ് ഈ വീഡിയോ ദൃശ്യങ്ങൾ എക്സിൽ പങ്കുവെക്കുകയും ചെയ്തു.
വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാൻ മുൻ പ്രഥമ വനിത തയ്യാറെടുക്കുന്നുവെന്ന് അവതാരകൻ യെവ്ഗെനി പോപോവ് പറഞ്ഞതിന് പിന്നാലെ മെലാനിയയുടെ നഗ്നചിത്രങ്ങൾ ചാനലിൽ പ്രദർശിപ്പിക്കുകയായിരുന്നു. ജിക്യൂ മാഗസീന് വേണ്ടി 2000 കാലഘട്ടത്തിൽ മെലാനിയ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഓരോ ചിത്രങ്ങളും സൂം ചെയ്ത് ചാനലിൽ പ്രദർശിപ്പിക്കുകയും അവതാരകൻ അതിനെ വിവരിക്കുകയും ചെയ്തു.
2000ൽ ട്രംപിൻ്റെ ബോയിംഗ് 727 വിമാനത്തിൽ എടുത്തതാണ് മെലാനിയയുടെ നഗ്നചിത്രങ്ങളെന്ന് യുഎസ് സൺ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ ടിവി ചാനലിന്റെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. തീർത്തും ലജ്ജാകരമായ നടപടിയാണ് റഷ്യൻ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പലരും എക്സിൽ കുറിച്ചു.
മെലാനിയ ട്രംപിന്റെ നഗ്നഫോട്ടോഷൂട്ട് നേരത്തെയും ചർച്ചയായിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ സൗന്ദര്യം വിലമതിക്കാൻ കഴിയാത്തതാണ് എന്നായിരുന്നു ഇക്കാര്യത്തിൽ മെലാനിയയുടെ പ്രതികരണം. ശരീരത്തെ നമ്മൾ ബഹുമാനിക്കണം. കലയെ സ്വയം പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ മാർഗമായി ശരീരത്തെ ഉപയോഗിക്കുന്നതിനെ അംഗീകരിക്കാൻ തയ്യാറാകണമെന്നും മെലാനിയ പറഞ്ഞിട്ടുണ്ട്.