പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്.. ദൃശ്യങ്ങൾ പുറത്ത്..,
പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്. മംഗലംകുന്ന് ഗണേശൻ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിനായി എത്തിച്ചത്.
ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ഇതുകണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാൻ പാപ്പാന്മാർ ശ്രമിച്ചതായും പറയുന്നു.



