നാല് ദിവസത്തോളം പഴക്കം… റബ്ബർ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത് പുരയിടത്തിൽ …
വർക്കലയിൽ റബ്ബർ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വർക്കല മുട്ടപ്പലം അപ്പൂപ്പൻകാവിന് സമീപമുള്ള പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കൊട്ടാരക്കര എഴുകോൺ സ്വദേശിയായ വിനോദിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞു. 42 വയസ്സായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.