ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് ടോസിനിടെ നാടകീയരംഗങ്ങള്‍…

ഐപിഎല്‍ പതിനെട്ടാം സീസണിലെ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുമ്പ് നാടകീയ രംഗങ്ങള്‍. ടോസിന് ശേഷം ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലും മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഹസ്തദാനം ചെയ്തില്ല. 

ടേസ് നേടിയതിന് പിന്നാലെ കമന്‍റേറ്റര്‍ രവി ശാസ്ത്രിയിലേക്ക് പോസ്റ്റ്-ടോസ് ഇന്‍ററാക്ഷനായി പോവുകയായിരുന്നു മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ഗില്ലിനെ ഹസ്തദാനം ചെയ്യാന്‍ പാണ്ഡ്യ ശ്രമിക്കുന്നതായി തോന്നി. ഗില്‍ തിരികെ കൈ കൊടുക്കാനും ഒരുങ്ങി. എന്നാല്‍ ഇതില്‍ നിന്ന് പിന്‍മാറി ഇരുവരും നടന്നകലുകയായിരുന്നു. ഹസ്തദാനം നടത്താതെയാണ് ഹാര്‍ദിക് പാണ്ഡ്യ ടോസിനെ കുറിച്ച് സംസാരിക്കാന്‍ രവി ശാസ്ത്രിക്ക് അരികിലെത്തിയത്. ഈ ദൃശ്യങ്ങള്‍ മൈതാനത്തെ ക്യാമറയില്‍ പതിഞ്ഞു. ടോസിന് ശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അരികിലെത്തി ബാറ്റിംഗ് കോച്ച് കീറോണ്‍ പൊള്ളാര്‍ഡ് ഹസ്തദാനം ചെയ്യുന്നതും മൈതാനത്ത് കണ്ടു. എങ്ങനെയാണ് എതിര്‍ ടീം ക്യാപ്റ്റന് കൈകൊടുക്കേണ്ടത് എന്ന് പാണ്ഡ്യയെ പഠിപ്പിക്കുകയായിരുന്നു എന്നാണ് ഇതിന് ആരാധകര്‍ കണ്ടെത്തിയ വിശദീകരണം.

Related Articles

Back to top button