‘വധഭീഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചു…സന്ദീപ് വാര്യര്‍….

തനിക്കെതിര വധഭീഷണി ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മദ്യലഹരിയിൽ സംഭവിച്ചു പോയതാണ് എന്നാണ് അയാൾ പറയുന്നത്. ഇനി ആവർത്തിക്കില്ലെന്നും തെറ്റ് പറ്റിപ്പോയെന്നും ദുബൈയിൽ ഇൻകാസ് പ്രവർത്തകരെ കണ്ട് അയാൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വ്യക്തിപരമായി തനിക്ക് അയാളെ അറിയില്ല. അയാളോട് വ്യക്തിപരമായി യാതൊരു ശത്രുതയും തനിക്കില്ല. വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് അയാളെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. താന്‍ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നതെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

എനിക്കെതിരെ വധഭീഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചുകൊണ്ട് നിരവധി സന്ദേശങ്ങൾ എനിക്കയച്ചിട്ടുണ്ട്. മദ്യലഹരിയിൽ സംഭവിച്ചു പോയതാണ് എന്നാണ് അയാൾ പറയുന്നത്. ഇനി ആവർത്തിക്കില്ലെന്നും തെറ്റ് പറ്റിപ്പോയി എന്നും ദുബായിൽ ഇൻകാസ് പ്രവർത്തകരെ കണ്ട് അയാൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

വ്യക്തിപരമായി എനിക്ക് അയാളെ അറിയില്ല. അയാളോട് വ്യക്തിപരമായി യാതൊരു ശത്രുതയും എനിക്കില്ല. വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് അയാളെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞാൻ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അയാൾക്കെതിരെ യാതൊരു തരത്തിലും എൻ്റെ സഹപ്രവർത്തകർ വൈരാഗ്യ ബുദ്ധിയോടെ പെരുമാറരുത് എന്നഭ്യർത്ഥിക്കുന്നു.

എന്നാൽ കഴിഞ്ഞ നാലുമാസകാലമായി സോഷ്യൽ മീഡിയ ഉപയോഗിച്ച് എനിക്കും എൻ്റെ കുടുംബത്തിനും എതിരെ സംഘപരിവാർ പ്രവർത്തകർ നടത്തുന്ന കടുത്ത അസഭ്യവർഷത്തിനും ഭീഷണികൾക്കെതിരെ നിയമനടപടി തുടരുക തന്നെ ചെയ്യും. നിലവിൽ നൽകിയ പരാതിയിലുള്ള നിയമനടപടിയും തുടരും. ഈ രാജ്യത്ത്, കെട്ടകാലത്ത് പൗരന് അവസാന ആശ്രയം നിയമവും കോടതിയും ആണല്ലോ.

Related Articles

Back to top button