ഇടഞ്ഞ സന്ദീപ് വാര്യരെ മെരുക്കാൻ ആർഎസ്എസ്..വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി…
ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ്. ആർഎസ്എസ് വിശേഷ് സമ്പർക്ക പ്രമുഖ് ജയകുമാർ സന്ദീപ് വാരിയറുമായി കൂടിക്കാഴ്ച നടത്തുന്നു.നേരത്തെ ബിജെപി സംസ്ഥാന സമിതിയംഗം പി.ആർ ശിവശങ്കറും സന്ദീപ് വാര്യരെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയെന്നാണ് ശിവശങ്കർ വ്യക്തമാക്കിയത്. ഒരാളെയും പാര്‍ട്ടിയില്‍ നിന്ന് വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെ കലാപമുയർത്തിയാണ് സന്ദീപ് വാര്യർ രംഗത്തുള്ളത്. പാർട്ടിയിൽ നിന്ന് നിരന്തരം അവഗണന നേരിട്ട് അപമാനിതനായെന്നും പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമിച്ചില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. അമ്മ മരിച്ചിട്ടുപോലും തന്റെ വീട്ടിൽ വരാത്ത പാലക്കാട്ടെ സ്ഥാനാർഥി സി. കൃഷ്ണകുമാറിനായി പ്രചാരാണത്തിനിറങ്ങില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു.