രാമക്ഷേത്രം നിർമ്മിക്കാൻ പിന്തുണച്ചിരുന്നെങ്കിൽ കോൺ​ഗ്രസിന് ആർ എസ് എസ് വോട്ട് ചെയ്യുമായിരുന്നു

ആർ എസ് എസ് പിന്തുണയ്ക്കുന്നത് രാഷ്ട്രീയ പാർട്ടികളെയല്ല, ആശയങ്ങളെയും നയങ്ങളെയുമാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാ​ഗവത്. രാഷ്ട്രീയം വിഭജനത്തിന്റേതാണെന്നും സംഘപരിവാറിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രം നിർമ്മിക്കാൻ കോൺ​ഗ്രസ് തയ്യാറായിരുന്നെങ്കിൽ ആർ എസ് എസ് പിന്തുണയ്ക്കുക കോൺ​ഗ്രസിനെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.ബെംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘‘ആർ‌എസ്‌എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നില്ല, ആരുടേയും വേണ്ടി പ്രചാരണം നടത്തുന്നുമില്ല. രാഷ്ട്രീയം വിഭജനത്തിന്റേതാണ്; സംഘപരിവാറിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്,’’ ഭാഗവത് വ്യക്തമാക്കി.

‘‘ഞങ്ങൾ നയങ്ങളെയാണ് പിന്തുണയ്ക്കുന്നത്, പാർട്ടികളെയല്ല. ഉദാഹരണത്തിന് രാമക്ഷേത്രം നിർമ്മിക്കണമെന്നത് ഞങ്ങളുടെ നിലപാടായിരുന്നു. ആ ആശയത്തിന് ബിജെപിയാണ് പിന്തുണ നൽകിയത്. അതേ പിന്തുണ കോൺഗ്രസിൽ നിന്നായിരുന്നെങ്കിൽ, സ്വയംസേവകർ അവരുടെ വോട്ടും കോൺഗ്രസിന് തന്നേ നൽകുമായിരുന്നുവെന്ന് ഞാൻ ഉറപ്പിക്കുന്നു.’’-ഭാഗവത് കൂട്ടിച്ചേർത്തു.

‘‘ഏതെങ്കിലും ഒരു പാർട്ടിയോടും പ്രത്യേക അടുപ്പമില്ല. അങ്ങനെയൊരു ‘സംഗ് പാർട്ടി’ തന്നെ ഇല്ല. എല്ലാ പാർട്ടികളും ഭാരതത്തിന്റെ ഭാഗമാണെന്ന നിലയിലാണ് ഞങ്ങൾ കാണുന്നത്. രാജ്യത്തിന് എങ്ങനെയായിരിക്കണം മുന്നോട്ടുള്ള ദിശ എന്നതിനെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. ആ ദിശയിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ളവരെയാകും ഞങ്ങൾ പിന്തുണയ്ക്കുക,’’ – ഭാഗവത് തന്റെ പ്രസം​ഗത്തിൽ പറഞ്ഞു.

Related Articles

Back to top button