ആർഎസ്എസ് ഇടപെട്ടു…രാജിനീക്കത്തിൽ നിന്ന് പിന്മാറി 9 കൗൺസിലർമാർ…

ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ പാലക്കാട് ബിജെപിയിൽ സമവായം. നഗരസഭ അധ്യക്ഷയടക്കം ഒൻപത് കൗൺസിലർമാർ രാജിനീക്കത്തിൽ നിന്ന് പിന്മാറി. ആർഎസ്എസ് ഇടപെടലിനെ തുടർന്നാണ് തീരുമാനം. പാർട്ടി എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആർഎസ്എസ് നേതാക്കൾ കൗൺസിലർമാർക്ക് നിർദേശം നൽകി.
വ്യാപക എതിർപ്പുകൾക്കിടെ പ്രശാന്ത് ശിവൻ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു. നഗരസഭ അധ്യക്ഷയും വൈസ് ചെയർപേഴ്സനും അടക്കം 9 കൗൺസിലർമാരാണ് ജില്ലാ അധ്യക്ഷനെ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയത്. സന്ദീപ് വാര്യർ ഇവരെ കോൺഗ്രസിൽ എത്തിക്കാൻ ശ്രമിച്ചതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലായി. എന്നാൽ ആർഎസ്എസ് നേതൃത്വം വിമതരെ അനുനയിപ്പിച്ചു. പരാതികൾ പരിഹരിക്കാമെന്നാണ് ആർഎസ്എസ് ഉറപ്പ് നൽകിയത്. ഇതോടെ രാജിയിൽ നിന്ന് വിമതർ പിന്മാറി. പക്ഷെ ജില്ലാ അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ എതിർപ്പ് ഉയർത്തിയവർ വന്നില്ല.

Related Articles

Back to top button