അടിച്ചും കടിച്ചും മാന്തിയും ക്രൂരമായി മർദ്ദിച്ചു.. RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം.. പ്രതി പിടിയിൽ.. സംഭവം നടന്നത്….

റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിൽ അതിക്രമം നടന്നത് .

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു.

Related Articles

Back to top button