കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്ന് വീണു..ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്…

കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്ന് വീണു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തിന്റെ മേൽക്കുരയാണ് തകർന്നത്. സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. സ്കൂൾ കെട്ടിടത്തിന്റെ മുന്നാം നിലയിലെ മേൽക്കൂരയുടെ ഷീറ്റിന്റെ പകുതി ഭാഗവും കാറ്റിൽ തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു.

പൊളിഞ്ഞു വീണ ബ്ലോക്കിന് ഈ അധ്യയന വർഷം ഫിറ്റ്നസ് ലഭിച്ചതാണ്. നിലവിൽ കെട്ടിടം പുനർനിർമിച്ച് ക്ലാസ് തുടങ്ങണമെങ്കിൽ വൈകുന്നതിനാൽ അതുവരെ ഹൈസ്‌കൂൾ വിഭാഗത്തിലെ രണ്ടു ക്ലാസ് മുറികളിലേക്ക് കുട്ടികളെ മാറ്റുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

Related Articles

Back to top button