എംഎല്‍എ റോജി എം ജോണ്‍ വിവാഹിതനായി; ആശംസകളുമായി പ്രതിപക്ഷ നേതാവ്…

കോണ്‍ഗ്രസ് യുവ നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിനി ലിപ്‌സിയാണ് വധു. അങ്കമാലി ബസിലിക്ക പള്ളിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചെലവ് ചുരുക്കി പ്രസ്തുത തുക അങ്കമാലിയിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ ഉപയോഗിക്കുമെന്ന് റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ളവര്‍ ഇരുവര്‍ക്കും വിവാഹ ആശംസകള്‍ അറിയിച്ചു.

Back to top button