ചാമ്പ്യൻസ് ട്രോഫി…രോഹിത്തിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ…
ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാവി സംബന്ധിച്ച് നിർണായക തീരുമാനവുമായി ബിസിസിഐ. രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടെന്നും പേസര്‍ ജസ്പ്രീത് ബുമ്രയെ പുതിയ നായകനായി നിയമിക്കാനും ബിസിസിഐ.
പരിക്കില്‍ നിന്ന് മുക്തനാവാനുള്ള ചികിത്സക്കായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിൽ കഴിയുന്ന ബുമ്രയായിരിക്കും ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ നായകനാകുക. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുമ്ര മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യൻ ക്യാപ്റ്റനായിട്ടുണ്ട്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടുനിന്നപ്പോള്‍ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലിറങ്ങിയി ഇന്ത്യ ജയത്തുടക്കമിട്ടിരുന്നു. 295 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് പെര്‍ത്തില്‍ ഇന്ത്യ നേടിയത്. പരമ്പരയിലെ അവസാന ടെസ്റ്റില്‍ നിന്ന് മോശം ഫോമിനെ തുടര്‍ന്ന് രോഹിത് മാറി നിന്നപ്പോഴും ബുമ്രയായിരുന്നു ഇന്ത്യയെ നയിച്ചത്. സിഡ്നിയില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്ക് വിജയസാധ്യത ഉണ്ടായിരുന്നെങ്കിലും ജസ്പ്രീത് ബുമ്ര പരിക്കേറ്റ് കയറിയതോടെ ഇന്ത്യ മത്സരം തോറ്റിരുന്നു. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിലും മുമ്പ് ബുമ്ര ഇന്ത്യയെ നയിച്ചിട്ടുണ്ട്.