ഭാര്യയുടെയും മകളുടെയും ചിത്രം പകര്‍ത്താന്‍ ശ്രമം.. കട്ട കലിപ്പിൽ രോഹിത്..ഫാമിലിയെ വെറുതെ വിടണം…

വിമാനത്താവളത്തില്‍ വെച്ച് മകളുടെയും ഭാര്യയുടെയും ചിത്രം ആരാധകര്‍ പകര്‍ത്താന്‍ ശ്രമിക്കവെ അസ്വസ്ഥനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.കുടുംബത്തോടൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണു രോഹിത് ശര്‍മയെ ആരാധകർ വളഞ്ഞത്.ദുബൈയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീട വിജയത്തിന് ശേഷം മാലിദ്വീപില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു സംഭവം.

രോഹിത് ശര്‍മ്മ അസന്തുഷ്ടിയോടെയാണ് ആരാധകരോട് സംസാരിക്കാന്‍ ശ്രമിക്കുന്നത്. താരത്തിന്റെ പ്രതികരണത്തില്‍ നിന്ന് കുടുംബത്തിന്റെ ഫോട്ടോ എടുക്കുന്നതില്‍ വലിയ താല്‍പ്പര്യമില്ലെന്ന് വ്യക്തമായി. ആരാധകര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രോഹിത് ശര്‍മ്മ അവര്‍ക്ക് നേരെ സ്വരമുയര്‍ത്തുകയും ചെയ്തു.ഫോട്ടോയെടുക്കാൻ ശ്രമിക്കുന്ന ചിലരെ രോഹിത് ശർമ മറ്റൊരു ഭാഗത്തേക്കു തള്ളി നീക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.ചിലരോട് രോഹിത് ശർമ രൂക്ഷഭാഷയിൽ സംസാരിക്കുന്നുണ്ടെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയത്.

Related Articles

Back to top button