കാർ ഉരഞ്ഞത് ചൂണ്ടിക്കാട്ടി സഹോദരനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ… അതൃപ്തി പ്രകടിപ്പിക്കുന്നത് വീഡിയോ വൈറൽ…

സ്വന്തം കാറിന് എന്തെങ്കിലും പറ്റിയാൽ ആരായാലും ഒന്നും പ്രതികരിച്ചു പോകും അല്ലേ. അത്രേ രോഹിത് ശർമ്മയും ചെയ്തൊള്ളൂ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ‘രോഹിത് ശർമ്മ സ്റ്റാൻഡ്’ തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് രോഹിത് എത്തിയത്. അച്ഛൻ ഗുരുനാഥും അമ്മ പൂർണിമയും ഭാര്യ റിതിക സജ്ദേയും സഹോദരൻ വിശാൽ ശർമ്മയും രോഹിത്തിൻറെ കുറച്ച് സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്താൻ എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാറിലെ പാട് കണ്ട് രോഹിത് സഹോദരനെ ‘ചോദ്യം ചെയ്തത്’.

കാർ ഉരഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു രോഹിത് തന്റെ സഹോദരനായ വിശാൽ ശർമ്മയോട് ദേഷ്യപ്പെട്ടത്. കാറിൻറെ ഒരു ഭാഗത്തേയ്ക്ക് ചൂണ്ടി ‘യെ ക്യാ ഹേ?’ എന്നാണ് രോഹിത് ചോദിച്ചത്. വാഹനം പിന്നിലേയ്ക്ക് എടുത്തപ്പോൾ സംഭവിച്ചതാണെന്നായിരുന്നു വിശാലിൻറെ മറുപടി. എന്നാൽ, സഹോദരൻറെ മറുപടിയിൽ രോഹിത് അതൃപ്തി പ്രകടിപ്പിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അവസാനം ഇരുവരും ചിരിച്ചുകൊണ്ടാണ് വേദി വിട്ടത്.

https://twitter.com/ImHydro45/status/1923400340512047451?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1923400340512047451%7Ctwgr%5E229e772eb5065331c3d871352404d8216b76654d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FImHydro45%2Fstatus%2F1923400340512047451%3Fref_src%3Dtwsrc5Etfw

രോഹിത് ശർമ്മയോടുള്ള ആദരസൂചകമായാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിന് രോഹിത് ശർമ്മയുടെ പേര് നൽകിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ടി20 ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാടെ ടി20 ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചിരുന്നു. നിലവിൽ ഏകദിന മത്സരങ്ങളിൽ മാത്രമാണ് രോഹിത് കളിക്കുന്നത്. 37കാരനായ രോഹിത് 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4,301 റൺസ് നടിയിട്ടുണ്ട്. 212 ആണ് ഉയർന്ന സ്കോർ. ടി20 ക്രിക്കറ്റിൽ 159 മത്സരങ്ങൾ കളിച്ച താരം 32.05 ശരാശരിയിൽ 4,231 റൺസാണ് അടിച്ചുകൂട്ടിയത്.

Related Articles

Back to top button