ചാമ്പ്യൻസ് ട്രോഫി ഫോട്ടോ ഷൂട്ടിൽ വ്യത്യസ്ത കളർ തൊപ്പിയണിഞ്ഞ് രോഹിത്തും പാണ്ഡ്യയും…കാരണമറിയാം..
Rohit and Pandya wore different colored caps in the Champions Trophy photo shoot...I know the reason..
ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് നാളെ പാകിസ്ഥാനില്‍ തുടക്കമാകാനിരിക്കെ ഇന്ത്യൻ താരങ്ങള്‍ ടൂര്‍ണമെന്‍റിനായുള്ള ഫോട്ടോ ഷൂട്ടിന്‍റെ തിരക്കിലാണ്. ഇതിനിടെ ചാമ്പ്യൻസ് ട്രോഫി ഫൂട്ടിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും പിങ്ക് തൊപ്പിയും രവീന്ദ്ര ജഡേജ പച്ചത്തൊപ്പിയും ധരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ പരമ്പരാഗത നീല തൊപ്പിക്ക് പകരം പിങ്ക്, പച്ച നിറങ്ങളിലുള്ള തൊപ്പിയണിഞ്ഞ് താരങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈകാതെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇന്ത്യൻ താരങ്ങള്‍ വ്യത്യസ്ത നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നതെന്നായിരുന്നു പ്രധാന ചര്‍ച്ച. എന്നാല്‍ ഇതിന് ഉത്തരം ലളിതമാണ്. ഐസിസിയുടെ പോയവര്‍ഷത്തെ ഏകദിന, ടി20 ടീമിലുള്‍പ്പെട്ട താരങ്ങാണ് ഇവര്‍ മൂന്നുപേരും. ഐസിസി ടി20 ടീമിലുള്‍പ്പെട്ടവര്‍ക്ക് പിങ്ക് തൊപ്പിയും ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്ക് പച്ച തൊപ്പിയും ഏകദിന ടീമിലുള്‍പ്പെട്ടവര്‍ക്ക് നീലതൊപ്പിയുമാണ് ഐസിസി സമ്മാനമായി നല്‍കുക.