കല്യാണം ഗുരുവായൂരിൽ.. വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി.. സന്തോഷം പങ്കുവച്ച് റോബിൻ രാധാകൃഷ്‍ണന്‍….
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഡോ. റോബിന്‍ രാധാകൃഷ്ണന്റെ വിവാഹചടങ്ങുകള്‍ക്ക് തുടക്കമായി. ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയാണ് വധു.. ഈ മാസം 16 ന് ഗുരുവായൂരമ്പലത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം.ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഹൽദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ആരതിയും റോബിനും ആഘോഷത്തുടക്കത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. കല്യാണച്ചടങ്ങുകളും ആഘോഷങ്ങളും തനിക്കു തന്നെ സർപ്രൈസ് ആണെന്നും അതൊക്കെ പ്ലാൻ ചെയ്യുന്നത് മറ്റുള്ളവരാണെന്നും റോബിൻ പറഞ്ഞു.
രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹണിമൂണാണ് തങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത് എന്നും റോബിൻ മുൻപ് പറഞ്ഞിരുന്നു. 27 ല്‍ അധികം രാജ്യങ്ങളിലേക്കുള്ള യാത്രയായിരിക്കുമെന്നാണ് താരം അറിയിച്ചത്. ഓരോ രാജ്യങ്ങളിലും സന്ദര്‍ശിച്ചതിന് ശേഷം തിരിച്ചുവരും, പിന്നീട് ഒന്ന് രണ്ട് മാസങ്ങള്‍ക്കകം അടുത്ത രാജ്യം എന്ന രീതിയിലായിരിക്കും യാത്രകള്‍. ആദ്യം പോകുന്നത് അസര്‍ബൈജാനില്‍ ആയിരിക്കുമെന്നും റോബിൻ പറഞ്ഞിരുന്നു.
രണ്ടു വർഷം മുൻപ് ഫെബ്രുവരിയിൽ ആയിരുന്നു ആരതി പൊടിയും റോബിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അന്നുമുതൽ ഇരുവരുടെയും വിവാഹം എന്നാകും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.