കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം.. നഷ്ടമായത്…

കൊച്ചി കളമശ്ശേരിയിൽ കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിനകത്തെ ബെഡ്‌റൂമിൽ സൂക്ഷിച്ചിരുന്ന വളകളടക്കം 6 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി. വീടുമായി അടുത്തിടപഴകുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി തെളിവുകൾ അടക്കം ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു

Related Articles

Back to top button