ഭർത്താവ് വിദേശത്ത്..വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് കവർന്നത് 50 പവൻ സ്വർണവും പണവും..

കഞ്ഞിക്കുഴി മാങ്ങാനത്തെ ഫ്ലാറ്റിൽ കവർച്ച. 50 പവനും പണവും നഷ്ടപ്പെട്ടു. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് എന്നിവർ താമസിക്കുന്ന ഫ്ലാറ്റിലായിരുന്നു മോഷണം നടന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

84 വയസുകാരിയായ അന്നമ്മ തോമസ് ശാരീരിക ബുദ്ധിമുട്ടുകളുള്ള ആളാണ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നാലെ ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയിലേക്ക് കൊണ്ടുകുകയും ചെയ്തു. പുലർച്ചെ ആറുമണിയോടെ ആശുപത്രിയിൽ നിന്നും ഇവർ വീട്ടിലേക്ക് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഫ്ലാറ്റിലെ 21–ാം നമ്പർ കോട്ടേജിന്റെ മുന്‍ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വെളിയാഴ്ച രാത്രി 2 മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. മുറിയിലുണ്ടായിരുന്ന സ്റ്റീൽ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷ്ടാവ് കവർന്നത്. വിവരം അറിഞ്ഞതിന് പിന്നാലെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ‌ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഫ്ലാറ്റിലെ താമസക്കാരെയും ഫ്ലാറ്റുമായി ബന്ധപ്പെട്ട ആളുകളെയും ചോദ്യം ചെയ്യുകയാണ്.

Related Articles

Back to top button