തൃശൂർ പുന്നയൂർക്കുളം മാഞ്ചിറയിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണു; പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്ത്

തൃശൂരിൽ റോഡ് തോട്ടിലേക്ക് തകർന്നു വീണ് അപകടം. പുന്നയൂർക്കുളം മാഞ്ചിറയിൽ ആറ്റുപുറം – പാറേമ്പാടം റോഡാണ് തകർന്ന് വീണത്. സംഭവത്തെത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ 11 മണിയോടെയാണ് സംഭവം. റോഡ് തകർന്ന് വീഴുന്നത് കണ്ട് സ്വകാര്യ ബസ് നിർത്തിയിട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. റോഡിൽ വിള്ളൽ വീണ നിലയിൽ ഒരാഴ്ച മുൻപ് കണ്ടെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പ്രദേശത്തെ വൈദ്യുതി തൂൺ തകരാറിൽ ആയതിനെ തുടർന്ന് ഏറെനേരം വൈദ്യുതി വിതരണം മുടങ്ങി. 13 കോടിയോളം രൂപ ചെലവഴിച്ച് എട്ട് വർഷം മുൻപാണ് പിഡബ്ല്യുഡി റോഡ് നിർമ്മാണം പൂർത്തീകരിച്ചതു. റോഡ് തകർന്നതിൽ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Related Articles

Back to top button