‘ബിജെപി സ്‌പോൺസേർഡ് ഫലങ്ങൾ’.. എക്സിറ്റ് പോൾ തള്ളി ആർജെഡി.. 160ലേറെ സീറ്റ് കിട്ടുമെന്ന് അവകാശവാദം…

ബിഹാർ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കളയണമെന്ന് പ്രവർത്തകരോട് ആർജെഡി. ബിജെപി സ്‌പോൺസേർഡ് എക്സിറ്റ് പോൾ ഫലങ്ങൾ ആണ് പുറത്തുവന്നത്. മഹാസഖ്യത്തിന് 160 ന് മുകളിൽ സീറ്റ് കിട്ടുമെന്നാണ് ആർജെഡി നേതൃത്വം പറയുന്നത്.

അതേസമയം ബിഹാറിലെ ജനവിധി നാളെയറിയാം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവല ഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button