ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു…

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം കെ ഭാസ്കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്പറ്റയില് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.കെ അനില്‍ കുമാറും മത്സരിക്കും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാറാണ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
എം വി ശ്രേയാംസ് കുമാര്‍ കഴിഞ്ഞ അഞ്ചു തവണയായി മത്സരിച്ച മണ്ഡലത്തിവാണ് മുന്‍ കോണ്‍ഗ്രസ് നേതാവിനെ ഇറക്കി ഇത്തവണ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. വയനാട് ഡിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അനില്‍ കുമാര്‍ അഞ്ച് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസ് വിട്ട് ആര് ജെ ഡിയില്‍ ചേര്‍ന്നത്. വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പി കെ ഗോപാലന്റെ മകനാണ് അനില്‍കുമാര്‍.



