കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ വീണ്ടും കോണ്‍ഗ്രസിലെത്തി റിയാസ് തച്ചമ്പാറ….
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ ഒരാഴ്ചക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസിലേക്കെത്തി. കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ്.അതില്‍ എ തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു. മറ്റൊരു പാര്‍ട്ടിയില്‍ തനിക്ക് പോകാന്‍ കഴിയില്ല. മാനസിക പ്രയാസങ്ങള്‍ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും റിയാസ് തച്ചമ്പാറ പറഞ്ഞു.
വനിതകളോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റായിരുന്ന റിയാസ് തച്ചമ്പാറയിലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. സിപിഐഎം ഏരിയാ സെന്റര്‍ അംഗം കെ കെ രാജന്‍, ഏരിയ കമ്മിറ്റി അംഗം ഷാജ്‌മോഹന്‍, ലോക്കല്‍ സെക്രട്ടറി എ ആര്‍ രവിശങ്കര്‍, റാഷിദ് എന്നിവര്‍ക്കൊപ്പമായിരുന്നു റിയാസ് മാധ്യമങ്ങളെ നേരത്തെ കണ്ടിരുന്നത്. റിയാസിന് പാര്‍ട്ടി സംരക്ഷണവും സ്വീകരണവും നല്‍കുമെന്ന് കെ കെ രാജന്‍ പറഞ്ഞിരുന്നു.