മക്കളുടെ മുന്നിൽ വെച്ച് കൊലപാതകം; ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ജാമ്യം

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് പേരെയാണ് ഋതു തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ജനുവരി 15 നാണ് ചേന്ദമംഗലത്തെ വീട്ടിൽ വെച്ച് വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ അയൽവാസിയായ ഋതു ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. പതിനൊന്നും, ആറും വയസ്സുള്ള വിനിഷയുടെ മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. ഭാര്യയെ ആക്രമിച്ചപ്പോൾ തടുക്കാൻ ശ്രമിച്ച ജിതിനെയും ഇരുമ്പ് വടികൊണ്ട് അടിച്ചു. രണ്ട് ദിവസം മുന്‍പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ജിതിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതി ഋതു വീട്ടിലേക്ക് പാഞ്ഞെത്തിയത്. കൺമുന്നിൽ കണ്ടവരെയെല്ലാം പ്രതി ഇരുമ്പ് വടി കൊണ്ട് അടിച്ചു. ജിതിൻ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ലഹരിക്കടിമായായ ‌ഋതു ജയൻ അയൽവാസികൾക്കെന്നും പേടിസ്വപ്നമായിരുന്നു. പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

Related Articles

Back to top button