35 ന് ശേഷമുള്ള ഗർഭധാരണം സുരക്ഷിതമോ?.. അപകടസാധ്യതകൾ എന്തൊക്കെ…

ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു കുഞ്ഞു വേണമെന്നത്.എന്നാൽ പുത്തൻ തലമുറ ജോലിക്കും വ്യക്തിപരമായ ലക്ഷ്യങ്ങൾക്കും മുൻഗണന നൽകുന്നതിനാൽ വിവാഹപ്രായം ഉയരുന്നു. അതോടൊപ്പം തന്നെ ഗർഭിണി ആകുന്ന പ്രായവും ഉയരുന്നു.ഏത് പ്രായത്തിലും ഗർഭധാരണം എന്നത് വെല്ലുവിളികളും ഉത്കണ്ഠകളും നിറഞ്ഞ കാലഘട്ടം തന്നെയാണ്. ഗർഭം ധരിക്കുന്നതിന് ഏറ്റവും സുരക്ഷികമായ പ്രായം എന്ന് പറയുന്നത് 30 വരെയാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. 25 വയസ്സ് മുതൽ 35 വരെ സേഫ് പ്രായമായി കണക്കാക്കാമെങ്കില്‍ കൂടിയും 30 ന്മേൽ പ്രായമുളള ഗര്‍ഭധാരണവും കുറച്ചെങ്കിലും പ്രശ്‌നത്തില്‍ വരുന്ന ഒന്നാണ് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

35 ന് മേൽ പ്രായമുള്ള സ്ത്രീയുടെ ഗർഭധാരണത്തിൽ കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും അപകട സാധ്യതകൾ കൂടുതലാണ്. 35 വയസ്സിന് ശേഷമുള്ള ഗർഭധാരണത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം.

ഗർഭം അലസൽ

20 ആഴ്ചയ്ക്കുള്ളിൽ ഭ്രൂണം നശിച്ചുപോകുന്നതിനെയാണ് ഗർഭം അലസൽ എന്ന് കണക്കാക്കുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാമെങ്കിലും പ്രായം ഒരു പ്രധാന ഘടകമാണ്.35 വയസ്സിനു താഴെയുള്ള പ്രായക്കാരെ അപേക്ഷിച്ചു നോക്കുമ്പോൾ കണക്കുകൾ സൂചിപ്പിക്കുന്നതും ഇതാണ്. പ്രായം കൂടുന്നതനുസരിച്ചു ഗർഭം അലസാനുള്ള സാധ്യതയും കൂടുന്നു.2019 ലെ ഒരു പഠനം അനുസരിച്ചു 25 -29 വയസ്സുവരെയുള്ളവരേക്കാൾ കൂടുതൽ ഗർഭം അലസിയിരിക്കുന്നത് 30 -45 വയസ്സുള്ളവരിലാണ് . അതുകൊണ്ട് തന്നെ ഗർഭം അലസാനുള്ള സാധ്യതയും മാസം തികയാതെയുള്ള പ്രസവത്തിനും വൈകിയുള്ള ഗര്‍ഭധാരണം കാരണമാകുന്നു.

ജനന സമയത്തെ വെല്ലുവിളികൾ

ഒരു കുഞ്ഞു ജനിക്കുമ്പോൾ ശാരീരികമായും ,ആരോഗ്യപരമായും ,ജനിതകപരമായും മെച്ചപ്പെട്ട അവസ്ഥയിൽ ആയിരിക്കണം.ഇവയെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെയും വളർച്ചയെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.35 വയസ്സിന് ശേഷമുള്ള പ്രസവം വഴി ജനിക്കുന്ന കുട്ടികളിൽ ജനന വൈകല്യങ്ങൾ, ഡൗൺ സിൻഡ്രോം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ,ഭാരക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഇത് കുഞ്ഞിന്റെ പിന്നീടുള്ള ഓരോ വളർച്ചാഘട്ടത്തെയും സ്വാധീനിക്കും.

പ്രസവ സമയത്തെ ബുദ്ധിമുട്ടുകൾ

35 വയസ്സിനു ശേഷമുള്ള സ്ത്രീകളിൽ ഗർഭകാലത്തു മാത്രമല്ല പ്രസവ സമയത്തും അതിനു ശേഷവും പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.ഗര്ഭകാലത്തു ഗർഭം അലസാനുള്ള സാധ്യതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതുപോലെ മാസം തികയാതെയുള്ള പ്രസവത്തിനും സാധ്യത കൂടുതലാണ്. കുഞ്ഞിന് ഭാരം കുറവ്,മാസം തികയാതെയുള്ള പ്രസവം (37 ആഴ്ചയ്ക്ക് മുൻപ് കുഞ്ഞു ജനിക്കുന്നത് ) , സി-സെക്ഷനുള്ള സാധ്യത എന്നിവ 35 നു ശേഷമുള്ള പ്രസവത്തിൽ കൂടുതലാണ്.

Related Articles

Back to top button