‘റിഷഭ് പന്തിന് വൈറ്റ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് ധാരണയില്ല…രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം…

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 9 മത്സരങ്ങളില്‍ നിന്ന് 128 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. 129 പന്തുകള്‍ അദ്ദേഹം നേരിട്ടു. 27 കോടിക്കാണ് താരത്തെ ലക്‌നൗ ടീമിലെത്തിച്ചത്. എന്നാല്‍ പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം പന്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പന്തിന്റെ മോശം പ്രകടനം ലക്‌നൗവിനെ ബാധിച്ചിട്ടുമുണ്ട്. കാരണം അവരുടെ ടോപ്പ് ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത മത്സരങ്ങളില്‍ ടീമിന് വിജയിക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ പന്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍. പന്ത് ആശയക്കുഴപ്പത്തിലാണെന്നും തന്റെ കരുത്ത് പന്ത് മറന്നുപോയെന്നും ബംഗാര്‍ പറഞ്ഞു. ബംഗാറിന്റെ വാക്കുകള്‍… ”വൈറ്റ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് അദ്ദേഹത്തിന് ഇതുവരെ പൂര്‍ണമായ ധാരണയില്ലെന്ന് വേണം മനസിലാക്കാന്‍. ഏകദിന – ടി20 ഫോര്‍മാറ്റുകളിലും അങ്ങനെ തന്നെ. ഒരു മികച്ച ടെസ്റ്റ് മാച്ച് ബാറ്ററാണ് അദ്ദേഹത്തമെന്നുള്ളതില്‍ സംശയമില്ല. പക്ഷേ, വിക്കറ്റിന് പിന്നില്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചുകൊണ്ട് അദ്ദേഹം നിരവധി തവണ പുറത്തായിട്ടുണ്ട്.” ബംഗാര്‍ പറഞ്ഞു.

Related Articles

Back to top button