പൊരുതുന്ന സ്ത്രീകൾക്ക് ഒപ്പം.. ആശമാർക്ക് ഐക്യദാർഢ്യവുമായി റിമ കല്ലിങ്കലും ദിവ്യപ്രഭയും…
അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ആശാവർക്കേഴ്സിസ് ഐക്യദാർഢ്യവുമായി നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും. അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീകൾക്ക് ഒപ്പമെന്ന് റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നാളെ നടക്കുന്ന വനിതാ സംഗമത്തിൻ്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് റിമ നിലപാട് വ്യക്തമാക്കിയത്.
സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭയും രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി ചേർത്താണ് താരം ഇൻസ്റ്റഗ്രാമിൽ പിന്തുണ പങ്കുവച്ചിരിക്കുന്നത്. നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശ മാർക്ക് അർഹമായ ശമ്പളം ലഭിക്കണമെന്ന് നടി ദിവ്യ പ്രഭ പറഞ്ഞു . നാളെ നടക്കുന്ന വനിതാ സംഗമത്തിന് പിന്തുണയെന്നും ദിവ്യ പ്രഭ കുറിച്ചു .