ആലപ്പുഴ ബിജെപിയില്‍ പൊട്ടിത്തെറി;  ജില്ലാ സെക്രട്ടറി രാജിവെച്ചു….

ആലപ്പുഴയില്‍ ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി കെ എസ് വിനോദ് ചുമതലകളില്‍ നിന്നും രാജിവെച്ചു. സൗത്ത് ജില്ലാ സെക്രട്ടറി സ്ഥാനമടക്കം ബിജെപിയുടെ എല്ലാ ചുമതലകളില്‍ നിന്നും രാജിവെക്കുന്നതായി കെ എസ് വിനോദ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ജില്ലയില്‍ ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകളി ശക്തമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സൗത്ത് മേഖല പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍, സന്ദീപ് വാചസ്പതി, ബി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സരിച്ചത്. വെസ്റ്റ് ജില്ലയിലേക്ക് പി കെ വാസുദേവന്‍, ടി കെ അരവിന്ദാക്ഷന്‍, പി കെ ബിനോയി, വിമല്‍ രവീന്ദ്രന്‍, സി മധുസൂദനന്‍, അരുണ്‍ അനിരുദ്ധന്‍, കെ പി പരീക്ഷിത്ത്, ജി വിനോദ് കുമാര്‍ എന്നിവരും മത്സരിച്ചു.

 ജില്ലയിലെ 18 സംഘടനാ മണ്ഡലങ്ങളിലേക്ക് ഭാരവാഹികളെ നിശ്ചയിക്കാന്‍ നേരത്തെ കെ എസ് രാധാകൃഷ്ണനും രേണു സുരേഷും അഭിപ്രായവോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ നേതാക്കള്‍ ഗ്രൂപ്പ് പോരില്‍ അര്‍ഹരെ തഴഞ്ഞെന്ന പരാതിയെത്തുടര്‍ന്ന് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക സംസ്ഥാന നേതൃത്വം പുറത്തുവിട്ടിരുന്നില്ല.

Related Articles

Back to top button