സസ്പെന്ഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തി….സുജിത് ദാസിന് പുതിയ ചുമതല….
തിരുവനന്തപുരം: സസ്പെന്ഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ മലപ്പുറം, പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിന് പുതിയ ചുമതല. സുജിത് ദാസിനെ ഐടി എസ്പിയായി നിയമിച്ചു. പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തത്.
മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിക്കേസിലടക്കം സുജിത് ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പി വി അന്‍വര്‍ പുറത്തുവിട്ടത്. കേസില്‍ പി വി അന്‍വര്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നും വേണമെങ്കില്‍ കാലുപിടിക്കാം എന്നടക്കമുള്ള കാര്യങ്ങളായിരുന്നു ഒന്നാമത്തെ ഓഡിയോയിലുണ്ടായിരുന്നത്.




