ചെങ്ങന്നൂരിൽ വാഹനാപകടം.. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം….
Accident in Chengannur one died
ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം. പന്തളം ഉളനാട് കൊട്ടാരത്തിൽ റിട്ട. പിഡബ്ല്യുഡി ജീവനക്കാരൻ കെഎം സുരേഷ് കുമാർ (56) ആണ് മരിച്ചത്. കാരയ്ക്കാട് എം സി റോഡിൽ വെച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് സുരേഷിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.