റിട്ട: അധ്യാപികയെ ക്രൂരമായി മർദിച്ച അയൽവാസി അറസ്റ്റിൽ…

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വയോധികയ്ക്ക് ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെ ആണ് അയൽവാസിയായ ശശിധരൻ വീട് കയറി ആക്രമിച്ചത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൊട്ടാരക്കര ഗാന്ധിമുക്കിലാണ് സംഭവം. അയൽക്കാരായ സരസമ്മയും ശശിധരൻ്റെ വീട്ടുകാരും തമ്മിൽ വഴക്ക് പതിവാണ്. ഇന്നലെ രാവിലെയും തർക്കമുണ്ടായി.

തുടർന്ന് റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ശശിധരൻ അതിക്രമിച്ച് കയറി. സരസമ്മ കയ്യിലുണ്ടായിരുന്ന വടി കൊണ്ട് ശശിധരനെ ആക്രമിച്ചു. പിന്നാലെ വടി പിടിച്ചു വാങ്ങി സരസമ്മയെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയും ആക്രമിച്ചു. ശശിധരനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വയോധിക ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button