10 രൂപയെച്ചൊല്ലി കയ്യാങ്കളി.. മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ പൊതിരെ തല്ലി ബസ് കണ്ടക്ടർ…
10 രൂപ അധികം നൽകാൻ വിസ്സമ്മതിച്ചതിന് 75കാരനായ റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനെ ബസ് കണ്ടക്ടർ മർദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ആർഎൽ മീണക്കാണ് മർദ്ദനമേറ്റത്. മീണ, അദ്ദേഹത്തിന്റെ സ്റ്റോപ് നഷ്ടമായതിനെ തുടർന്ന് അടുത്ത സ്റ്റോപ്പിലിറങ്ങാൻ 10 രൂപ നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. വിസ്സമ്മതിച്ചതിനെ തുടർന്ന് കണ്ടക്ടർ ഇദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു.