ബൈക്ക് ബസിനടിയിൽപെട്ട് മുൻ സർക്കാർ ജീവനക്കാരന് ദാരുണാന്ത്യം.. മരിച്ചത്..

ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ( ഗ്രേഡ്) ഓഫിസർ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. ഇന്ന് രാത്രി 7.20നാണ് അപകടം. നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽപെട്ടത്.

ബൈക്ക് റോഡരികിൽ മറിഞ്ഞതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.

Related Articles

Back to top button