റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനാകും

ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.



