മഴ കുറഞ്ഞു..വയനാട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധാനം ഭാഗീകമായി പിൻവലിച്ചു
വയനാട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. മഞ്ഞ ജാഗ്രത നിർദ്ദേശം ലഭിച്ചതിനാൽ മേഖലയിൽ നിരോധനം പിൻവലിക്കുന്നതായി ജില്ലാ കലക്ടർ ഡിആർ മേഘശ്രീ ഉത്തരവിട്ടു.
ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തൻപാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീൻമുട്ടി, നീലിമല വ്യൂ പോയിന്റ് എന്നിവ ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സാഹസിക ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും.
ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.


