പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ജില്ലാ പൊലീസ് മേധാവി…
പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരിച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവി വൈ ബി വിജയ് ഭാരത് റെഡ്ഡി. കുട്ടി 14 വയസ് മുതൽ പീഡനത്തിന് ഇരയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ആൺകുട്ടിയെ എറണാകുളത്ത് എത്തിച്ചും പീഡിപ്പിച്ചു.
സംഭവം അറിഞ്ഞ ഉടൻ തന്നെ വീട്ടുകാർ പൊലീസിൽ അറിയിച്ചത് അന്വേഷണത്തിന് സഹായകമായി മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുട്ടികളുടെ മൊബൈൽ ഫോണുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. വിദ്യാർത്ഥിയുടെ അമ്മയുടെ ഇടപെടലിലാണ് വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു. തുടർന്ന് സംശയം തോന്നിയ അമ്മ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീര്‍ഘകാലമായി പലരും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.



