വീടിന് പുറത്ത് ചെരുപ്പോ ഷൂസോ ഇല്ല…പോലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഉറക്കമുണർന്ന 4 അപ്പാർട്ട്മെന്റിലെയും താമസക്കാർ ഞെട്ടി! 

അവിശ്വസനീയമായ രീതിയിൽ ഹൈദരാബാദ് മൂസറാമ്പാഗ് ഈസ്റ്റ് പ്രശാന്ത് നഗറിലെ ചെരുപ്പുകളും ഷൂസുകളും മോഷ്ടിക്കപ്പെട്ടതിന്റെ അങ്കലാപ്പിലാണ് താമസക്കാർ. മാർച്ച് 13ന് പുലർച്ചെ മൂന്ന് മണിയോടെ, മൈക്രോ ഹെൽത്ത് ഉൾപ്പെടെ നാല് അപ്പാർട്ടുമെന്റുകൾ ലക്ഷ്യമിട്ട് മോഷ്ടാക്കൾ എത്തിയത്. വീടുകൾക്ക് പുറത്തുനിന്നും ചെരുപ്പുകളും ഷൂസുകളും മോഷ്ടിച്ച് ഇവർ കടന്നു കളഞ്ഞു. മോഷണത്തിന് ഇരയായവരിൽ ഒരു പൊലീസ് ഇൻസ്പെക്ടറും ഒരു വനിതാ സബ് ഇൻസ്പെക്ടറും ഉൾപ്പെടുന്നു. അവരുടെ ചെരുപ്പുകളും ഷൂസുകളും മോഷ്ടിക്കപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓട്ടോയിലെത്തിയ രണ്ട് പേർ അകത്തേക്ക് പോകുന്നത് വലിയ കൂടുകളുമായി വരുന്നതും കാണാം.

Related Articles

Back to top button