ഉദ്യോഗസ്ഥർ എത്തുംമുമ്പ് മുസ്ലീങ്ങൾ സ്വമേധയാ ഒഴിയുന്നു….സ്വന്തം വീടുകൾ പൊളിച്ചുമാറ്റി ജനങ്ങൾ….
കയ്യേറ്റം ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ എത്തുംമുമ്പ് സ്വന്തം വീടുകൾ പൊളിക്കുകയാണ് ഉത്തർപ്രദേശിലെ സംഭലിലെ ജനങ്ങൾ. സംഭലിൽ പുരാതന ഹിന്ദു ക്ഷേത്രം കണ്ടെത്തിയ പ്രദേശത്തെ മുസ്ലീം കുടുംബങ്ങളാണ് സ്വന്തം വീടുകൾ പൊളിച്ചുമാറ്റുന്നത്. കയ്യേറ്റം ഒഴിപ്പിക്കൽ എന്ന പേരിൽ വീടും വീടിനുള്ളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെടും മുമ്പ് എടുത്തുമാറ്റാൻ കഴിയുന്നത്ര സാധനങ്ങൾ മാറ്റുകയാണ് ജനങ്ങൾ. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പുരാതന ഹിന്ദു ക്ഷേത്രം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ജനങ്ങൾ പ്രദേശത്ത് നിന്നും സ്വമേധയാ ഒഴിഞ്ഞുപോകാൻ ആരംഭിച്ചത്.